Monday, May 5, 2008

ഉബുണ്ടു 8.04 പുറത്തിറങ്ങി

ഉബുണ്ടുവിന്റെ പുതിയ വേര്‍ഷന്‍ ആയ ഉബുണ്ടു 8.04 പുറത്തിറങ്ങി. ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് കനോണിക്കല്‍ ലിമിറ്റഡ് ഈ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്ന വിവരം അറിയിച്ചത്. ഷിപിറ്റ്.ഉബുണ്ടുവില്‍ ഫ്രീ സി.ഡിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. 8.04-ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ട് കൂടുതല്‍ വിവരങ്ങള്‍ എഴുതാം

Wednesday, April 16, 2008

ഞാന്‍ നിരാശനാണ്

ഞാന്‍ നിരാശനാണ്. കാരണം വളരെ പ്രതീക്ഷകളോടെ ഞാന്‍ എന്റെ ലാപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത (അതെങ്ങനെയെന്ന് അടുത്ത പോസ്റ്റില്‍ വിശദമായി എഴുതാം) ഉബുണ്ടു 7.10(ഗസ്റ്റി ഗിബ്ബണ്‍)-വില്‍ എനിക്ക് ഇന്റര്‍നെറ്റ് കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നില്ല. ഇവിടെ പറഞ്ഞ പ്രകാരം നെറ്റ്‌വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്തെങ്കിലും ഒരു രക്ഷയുമില്ല. പിങ്ങ് ചെയ്യുമ്പോള്‍ അണ്‍നോണ്‍ ഹോസ്റ്റ് എന്ന മെസേജ് വരുന്നു. സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു

Thursday, April 10, 2008

ഉബുണ്ടു 7.10 വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ റണ്‍ ചെയ്യിക്കാം

ആമുഖം: ഞാന്‍ ഒരു ലിന‌ക്സ് തല്പരനായിരുന്നു . എം.സി.എ പഠിക്കുന്ന കാലത്ത് ലിനക്സില്‍ മാത്രമായിരുന്നു കളി. റെഡ്‌ഹാറ്റ് 8,9,ഫെഡോറ 1,2,3 ഇവയിലെല്ലാം കളിച്ചിട്ടുണ്ട്. എക്സ്.എം.എം.എസില്‍ എം.പി3 ഫയലുകള്‍ പാടിക്കലും കമാന്റ് പ്രോം‌പ്റ്റ് വഴി എം.പി3 പാടിക്കലും.അങ്ങനെ ആകെ രസകരമായിരുന്നു അക്കാലം. പിന്നീട് ജോലി കിട്ടിയപ്പോള്‍ കമ്പനിയിലെ ഒ.എസ് വിന്‍‌ഡോസ് ആയതിനാലും എന്റെ ലാപ്‌ടോപ്പില്‍ വിന്‍‌ഡോസ് എക്സ്.പി ഒറിജിനല്‍ ഉള്ളതിനാലും ലിനക്സിനോടുള്ള താല്പര്യം കുറഞ്ഞു. പക്ഷേ ഉബുണ്ടുവിന്റെ പുതിയ വെര്‍ഷനുകള്‍ എന്നെ വീണ്ടും ലിനക്സിലേക്ക് ആകര്‍ഷിക്കുന്നു. ഞാനും ഒരു ഫോസ് ആകട്ടെ

3 വര്‍ഷത്തിനു ശേഷം എന്റെ ആദ്യത്തെ ലിനക്സ് പരീക്ഷണം ഉബുണ്ടു 7.10 വില്‍ തന്നെ ആകട്ടെ എന്നു കരുതി. അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ISO Image ഡൌണ്‍ലോഡ് ചെയ്തു. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സമയമില്ലാത്തതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ റണ്‍ ചെയ്യിക്കാമോ എന്നു നോക്കി. ഇമേജ് സി.ഡിയില്‍ റൈറ്റ് ചെയ്ത് ലൈവ് സി.ഡി ആയി ഉപയോഗിക്കാം എന്നു ഗൂഗിള്‍ ചേട്ടന്‍ പറഞ്ഞു. സി.ഡി ബാഗ് നോക്കുമ്പോള്‍ ബ്ലാങ്ക് സി.ഡി കാലി. പക്ഷേ എനിക്കിന്നു തന്നെ ഉബുണ്ടുവിനെ എന്റെ കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യിക്കണം എന്ന് വീണ്ടുമാഗ്രഹം. വീണ്ടും ഗൂഗിള്‍ ചേട്ടനെ വിളിച്ചു. സെര്‍ജിബ്രിന്‍,ലാറി പേജ് ചേട്ടന്മാരുടെ കാരുണ്യത്താല്‍ എനിക്കവനെ പിടികിട്ടി.

ഏകദേശം മുക്കാല്‍ ഭാഗവും കാലിയായി കിടക്കുന്ന എന്റെ ഡി:\ ഡ്രൈവില്‍ എന്റെ ഉബുണ്ടു ഇമേജിനെ ഞാന്‍ പ്രതിഷ്ഠിച്ചു. ഇനിയുള്ള സ്റ്റെപ്പുകള്‍ താഴെ പറയാം

1. ആദ്യം നിങ്ങളുടെ ഡയരക്ടറിയില്‍ എവിടെയെങ്കിലും QPU710 എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ ഒരു ഡയരക്ടറി ഉണ്ടാക്കുക.
2. QPU710.exe എന്ന അപ്ലിക്കെഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അത് മുകളില്‍ സൃഷ്ടിച്ച ഡയരക്ടറിയില്‍ അണ്‍സിപ്പ് ചെയ്യുക.
3. ഉബുണ്ടു 7.10-വിന്റെ ഇമേജ് കയ്യില്‍ ഇല്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.(705 MB ആണ് ഇതിന്റെ സൈസ്. ഇതിന്റെ ലൈവ് സി.ഡി/ഇന്‍സ്റ്റാള്‍ സി.ഡി കയ്യില്‍ ഉണ്ടെങ്കില്‍ നീറോ പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐ.എസ്.ഒ ഇമേജ് ഉണ്ടാക്കാം). ഈ ഇമേജ് മുകളിലത്തെ ഡയരക്ടറിയിലേക്ക് തന്നെ മാറ്റുക.
4. മുകളിലത്തെ ഡയരക്ടറിയില്‍ പോയി QPU710.bat എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക .

ചിത്രത്തില്‍ കാണുന്നതു പോലെയുള്ള ഒരു വിന്‍ഡോ തുറന്നു വരും. ഏതെങ്കിലും ഒരു കീ അമര്‍ത്തുക.
5.
അടുത്തു വരുന്ന വിന്‍ഡോവില്‍ F6 അമര്‍ത്തുക. അപ്പോള്‍ ബൂട്ട് ഓപ്‌ഷന്‍ വരും . അവിടെ persistent എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഈ ഓപ്ഷന്‍ നല്‍കിയാല്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന ഫയലുകള്‍ എല്ലാം സേവ് ചെയ്യപ്പെടും. ആ ഫയലുകള്‍ അടുത്ത തവണ വീണ്ടും കാണണം എന്നുണ്ടെങ്കില്‍ അടുത്ത തവണ ബൂട്ട് ചെയ്യുമ്പോളും ഓപ്‌ഷന്‍ നല്‍കുക.
6.
ഇതോടെ ഉബുണ്ടു വിന്‍‌ഡൊസില്‍ നിന്നും ബൂട്ട് ചെയ്യാന്‍ തുടങ്ങും.
ചില Qemu കമാന്റുകള്‍
ഇവ Qemu വിന്‍ഡൊവില്‍ നിന്നും മാത്രം ക്ലിക്ക് ചെയ്യുക.
Ctrl+Alt ഞെക്കിയാല്‍ വിന്‍‌ഡൊസില്‍ നിന്നും ഉബുണ്ടുവിലേക്കും തിരിച്ചും പോകാം

Ctrl+Alt+F ഞെക്കിയാല്‍ ഫുള്‍ സ്ക്രീന്‍ ഓണ്‍ ആക്കാം വീണ്ടും ഞെക്കിയാല്‍ ഓഫ് ആകും

Ctrl+Alt+2 ഞക്കിയാല്‍ Qemu മോണിറ്ററിലേക്ക് പോകാം(ഇവിടെ help എന്നു ടൈപ്പ് ചെയ്താല്‍ എല്ലാ കമാന്റുകളും കാണാം)

Ctrl+Alt+1 ഞെക്കിയാല്‍ Qemu മോണിറ്ററില്‍ നിന്നും ഉബുണ്ടുവിലേക്ക് പോകാം
7.
എന്റെ കമ്പ്യൂട്ടറില്‍ ഉബുണ്ടു സ്റ്റാര്‍ട്ട് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട്


ശ്രദ്ധിക്കുക: ഉബുണ്ടു ഷട്ട്ഡൌണ്‍ ചെയ്യുമ്പോള്‍ ഇതുപോലൊരു


സ്ക്രീന്‍ വന്ന് ഡിസ്ക് റിമൂവ് ചെയ്യാന്‍ ഒരു മെസേജ് വരും. ഒന്നും ചെയ്യാതെ എന്റര്‍ അടിക്കുക മാത്രം ചെയ്യുക. എന്നിട്ട് അത് തീരുന്നതു വരെ ക്ഷമയോടെ System halted എന്ന് വരുന്നത് വരെ കാത്തു നില്‍ക്കുക

മെസേജ് വന്നാല്‍ വിന്‍ഡൊ ക്ലോസ് ചെയ്യാം. ഇത് വരുന്നതുവരെ കാത്തു നിന്നില്ലെങ്കില്‍ ഐ.എസ്.ഒ ഇമേജിന് കേടു പറ്റാന്‍ സാദ്ധ്യതയുണ്ട്.

ഈ ഉപാധി പെന്‍‌ഡ്രൈവില്‍ നിന്നും ലിനക്സ് റണ്‍ ചെയ്യിക്കാനും ഉപയോഗിക്കാം.

ചിത്രങ്ങള്‍ ഞെക്കിയാല്‍ അവ വലുതായി കാണാം.

കടപ്പാട്: പെന്‍‌ഡ്രൈവ്‌ലിനക്സ്.കോം